Advertisement

പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് വരാണസിയിൽ ഇന്ന് തുടക്കമാകും

January 21, 2019
Google News 0 minutes Read
15th pravasi bharatiya divas begin tomorrow in varanasi

പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഉത്തർപ്രദേശിലെ വരാണസിയിൽ ഇന്ന് തുടക്കമാകും. പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കെ പ്രവാസി പിന്തുണ ഉറപ്പാക്കാനുതകുന്ന സുപ്രധാന നടപടികൾ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ പ്രവാസികളുടെ റോൾ എന്ന വിഷയത്തെ അധികരിച്ചാണ് പതിനഞ്ചാം ഭാരതീയ ദിവസ് സമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലം കൂടിയായ വരാണസിയിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം പ്രതിനിധികൾ സംബന്ധിക്കും. സമ്മേളനത്തെ രാഷ്ട്രീയ പ്രചാരണത്തിനുള്ള മികച്ച അവസരം എന്ന നിലക്കു കൂടിയാണ് ബി.ജെ.പി നോക്കി കാണുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here