ഖനനം നിര്‍ത്തിയാല്‍ സമരം അവസാനിപ്പിക്കാം; നിലപാടിലുറച്ച് ആലപ്പാട് സമരസമിതി

ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ നിലപാടിലുറച്ച് സമരസമിതി. ഐആര്‍ഇ കമ്പനി ഖനനം നിര്‍ത്തിയാല്‍ സമരം അവസാനിപ്പിക്കുന്നതിനെ കുറിച്ച് തങ്ങള്‍ ആലോചിക്കാമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. കരുനാഗപ്പള്ളി എംഎല്‍എ ആര്‍. രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരസമിതി നിലപാട് ആവര്‍ത്തിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംഎല്‍എ പറഞ്ഞു. സമരക്കാരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ മുന്‍പ് ചര്‍ച്ച നടന്നപ്പോഴും സമരസമിതി ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here