Advertisement

എന്താണ് അന്ന് കോളേജില്‍ സംഭവിച്ചത്; ഡെയിന്‍ തുറന്ന് പറയുന്നു

January 22, 2019
Google News 1 minute Read
daine

കൊണ്ടോട്ടി വലിയപറമ്പ് ബ്ലോസം ആര്‍സ് ആന്റ് സയന്‍സ് കോളജില്‍ ആർട്സ് ഡേ ഉദ്‌ഘാടകനായി എത്തിയ ചലച്ചിത്ര താരം ഡെയിന്‍ ഡേവിസിനെ അപമാനിച്ച് ഇറക്കി വിട്ട സംഭവം മൂന്ന് ദിവസം മുമ്പാണ് നടന്നത്. എന്താണ് അവിടെ നടന്നതെന്ന് തുറന്ന് പറഞ്ഞ് ഡെയിന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

വിളിക്കാതെ അതിക്രമിച്ച് കയറിയതാണെന്ന തരത്തില്‍ ഇപ്പോള്‍ പ്രചരണം നടക്കുന്നുണ്ടെന്നും യൂണിയന്‍ മെമ്പേഴ്സ് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതെന്നുമാണ് ഡെയിന്‍ വ്യക്തമാക്കുന്നത്. പരിപാടി നടക്കുന്ന ദിവസം  കോളേജിന്റെ നൂറ് മീറ്റര്‍ മുമ്പ് ഡ്രസ് കോഡ് ഇട്ട കുട്ടികള്‍ നില്‍ക്കുന്നത് കണ്ടിരുന്നു. കുട്ടികളും പ്രിന്‍സിപ്പാളുമായി ഉന്തും തള്ളും ഉണ്ടായതും കണ്ടു. അതിനിടെ എന്റെ കാറിന്റെ ബോണറ്റില്‍ അടിച്ച് പ്രിന്‍സിപ്പാള്‍  ‘പറഞ്ഞ പൈസയും വാങഅങി സ്ഥലം വിട്ടോ പരിപാടി ഇല്ലെന്ന്’ പറഞ്ഞു. അപ്പോഴും എനിക്ക് ഒന്നും മനസിലായില്ല. അതിനിടെ കുറച്ച് കുട്ടികള്‍ വന്ന് പറഞ്ഞു കാറ് കോളേജ് കോമ്പൗണ്ടില്‍ കയറ്റുന്നതിന് പ്രശ്നം ഉണ്ട്. നടന്ന് കയറണമെന്ന്. ഞാന്‍ നടന്നാണ് പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പോയത്.

വേദിയില്‍ ഇരുന്ന ഉടനെ ഒരു പെണ്‍കുട്ടി വന്ന് അനൗണ്‍സ് ചെയ്യാന്‍ തുടങ്ങി. എന്നാല്‍ നിന്നോരാരാടീ അനൗണ്‍സ്  ചെയ്യാന്‍ പറഞ്ഞതെന്ന് അലറികൊണ്ട് പ്രിന്‍സിപ്പാള്‍ വേദിയിലേക്ക് വന്നു. ഈ കോളേജിലെ പ്രിന്‍സിപ്പാള്‍ ഞാനാണ്. ഇവിടെ എന്ന് നടക്കണമെന്ന് ‍ഞാന്‍ തീരുമാനിക്കും എന്നുമായിരുന്നു ഞാന്‍ ഇറങ്ങുന്നവരെ പ്രിന്‍സിപ്പാള്‍ പറഞ്ഞ് കൊണ്ടിരുന്നത്.
എനിക്ക് ഒന്നും മനസിലായില്ല. അതിനിടെ കുട്ടികള്‍ രണ്ട് വാക്ക് സംസാരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. രണ്ട് വാക്ക് സംസാരിക്കാം എന്ന് പറഞ്ഞാണ് മൈക്ക് വാങ്ങി സംസാരിക്കാന്‍ തുടങ്ങിയത്. എന്നാല്‍   നിന്നോടല്ലെ പറഞ്ഞത്, ഇറങ്ങിപ്പോകാന്‍ എന്നും പറഞ്ഞു. അതിനിടെ  നാണം ഇല്ലേടാ നിനക്ക് പൊക്കൂടേടാ എന്ന് ഒരു അധ്യാപകന്‍ പറയുന്നുണ്ടായിരുന്നു.

എന്താണ് പ്രശ്നം എന്ന് പ്രിന്‍സിപ്പാളോ അധ്യാപകനോ  മാന്യമായി പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവിടെ നിന്ന് മിണ്ടാതെ പോയേനെ.  തല്ലാന്‍ നില്‍ക്കുന്നപോലെയാണ് അധ്യാപകര്‍ നിന്നത്. വിഷമം കൊണ്ടാണ് ഞാന്‍ സ്റ്റേജില്‍ നിന്ന് ശബ്ദം ഉയര്‍ത്തി സംസാരിച്ചത്.  അധ്യാപകരെ മാനിക്കുന്ന വ്യക്തി തന്നെയാണ് ഞാന്‍. പെരുമാറ്റം കൂടിയാണ് അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കേണ്ടത്.   എങ്ങനെയാണ് ഒരു അതിഥിയോട് സംസാരിക്കേണ്ടതെന്ന് വിദ്യാര്‍ത്ഥികള്‍ അധ്യാപകരില്‍ നിന്നാണ് പഠിക്കുന്നത് . തെറ്റായെങ്കില്‍ ക്ഷമയും ചോദിച്ചാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയത്. ഒരിക്കലും അധ്യാപകര്‍ പെരുമാറണ്ട രീതിയല്ല അവിടെ ഉണ്ടായത്. ഇത്ര പ്രശ്നം ആകുമെന്നും ഞാന്‍ പ്രതിക്ഷിച്ചില്ലെന്നും ഡെയിന്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here