കിംഗ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ് തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുത്തു

മദീനയിലെ കിംഗ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ് സന്ദര്‍ശിക്കാന്‍ തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുത്തു. വികസന പദ്ധതികളുടെ ഭാഗമായി സന്ദര്‍ശനം നേരത്തെ നിരോധിച്ചിരുന്നു.
ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഓരോ ദിവസവും ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സ് സന്ദര്‍ശിക്കുന്നത്. പ്രിന്റിങിന് പുറമേ ഗവേഷണം, റെക്കോര്‍ഡിങ് സ്റ്റുഡിയോ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ആയിരത്തിലധികം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
1984ല്‍ ആരംഭിച്ച കോംപ്ലക്‌സ് സൗദി മതകാര്യ വകുപ്പ് നേരിട്ടാണ് നടത്തുന്നത്. അറബി ഫോന്റുകള്‍ തയ്യാറാക്കുക, ഖുര്‍ആന്‍ പാരായണം റെക്കോഡ് ചെയ്യുക, വിവിധ ഭാഷകളില്‍ തര്‍ജിമ, ഖുര്‍ആന്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുക എന്നിവ ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ ഉളളത്.
കഴിഞ്ഞ വര്‍ഷം വരെ 320 മില്യണ്‍ ഖുര്‍ആന്‍ പതിപ്പുകളാണ് ഇവിടെ പ്രിന്റ് ചെയ്തത്. സന്ദര്‍ശകര്‍ക്ക് ഖുര്‍ആന്‍ പതിപ്പ് സമ്മാനമായി വിതണവും ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here