Advertisement

അമ്മയെ വിവാഹം കഴിപ്പിക്കാന്‍ മകന്‍; സോഷ്യല്‍ മീഡിയയില്‍ കയ്യടി

January 24, 2019
Google News 8 minutes Read

സോഷ്യല്‍ മീഡിയയില്‍ വൈറലായി പാകിസ്ഥാനില്‍ നിന്നുള്ള ഒരു അമ്മയും മകനും. അമ്മയെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ച മകന്റെ ട്വീറ്റിനാണ് സോഷ്യല്‍ മീഡിയയുടെ പ്രശംസ. 23 വര്‍ഷമായി വിവാഹ ബന്ധം വേര്‍പ്പെട്ടു കഴിയുന്ന അമ്മയെ മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുവാവ്.

@GM491 എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് അമ്മയെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചതായി മകന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. യുവാവിന്റെ ട്വീറ്റ് ഇങ്ങനെ: “കഴിഞ്ഞ 23 വര്‍ഷമായി എന്റെ അമ്മ വിവാഹമോചിതയാണ്. വരുന്ന വെള്ളിയാഴ്ച ഞാന്‍ അമ്മയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു. ഞാന്‍ ഇപ്പോള്‍ പക്വത നേടിയിരിക്കുന്നു. സാമ്പത്തികമായി ഞാന്‍ സ്ഥിരത പ്രാപിച്ചിരിക്കുന്നു. പ്രാര്‍ത്ഥനയില്‍ എല്ലാവരും ഞങ്ങളെ ഓര്‍ക്കണം”. ഇത്രനാള്‍ തനിക്കായി ജീവിച്ച അമ്മ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് മകന്റെ തീരുമാനം. ഈ ട്വീറ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ യുവാവിന് പ്രശംസകളെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here