Advertisement

70-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മുഖ്യ അതിഥിയാകും

January 25, 2019
Google News 0 minutes Read
republic day

എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ശനിയാഴ്ച രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ മുഖ്യാതിഥിയാകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 58 വനവാസികള്‍ ആദ്യമായി പ്രധാനമന്ത്രിയുടെ അതിഥികളായി പങ്കെടുക്കും.

90 മിനിറ്റ് പരേഡില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 ടാബ്ലോകള്‍ ആണ് അണിനിരക്കുക. ഇത്തവണ കേരളത്തിന്റെ ടാബ്ലോ അനുമതി നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു.സ്വതന്ത്ര പരമാധികാര രാജ്യമായതിന്റെ എഴുപതാമത് വാര്‍ഷികം ആഘോഷിയ്ക്കാന്‍ ഭാരതം ഒരുങ്ങി. കരനാവികവ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്നതാകും ഇത്തവണയും രാജ് പഥില്‍ നടക്കുന്ന പരേഡ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും. വ്യോമസേന വിഭാഗത്തെ നയിക്കുന്ന നാലു പേരില്‍ ഒരാള്‍ കൊല്ലം സ്വദേശിനി രാഗി രാമചന്ദ്രനാണ്. അസം റൈഫിള്‍സിന്റെ വനിതാ ബറ്റാലിയന്‍ ആദ്യമായി പങ്കെടുക്കുന്നു എന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

95 വയസ് പൂര്‍ത്തിയായ 4 മുന്‍ സൈനികരുടെ അഭ്യാസ പ്രകടനങ്ങള്‍ ഇത്തവണത്തെ പരേഡിലെ പ്രത്യേക ശ്രദ്ധയാകര്‍ഷിയ്ക്കും .ദേശീയ അവാര്‍ഡ് നേടിയ 26 കുട്ടികള്‍ തുറന്ന വാഹനത്തിലാണ് പരേഡിന്റെ ഭാഗമാകുക. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം കേന്ദ്ര സര്‍ക്കാര്‍ ആഘോഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട ടാബ്ലോകളാണ് ഇത്തവണത്തെ പരേഡിലുണ്ടാവുക. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അട്ടിമറി ശ്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സൈന്യം നിരിക്ഷണം കര്‍ശനമാക്കി. നഗരത്തിന്റെ എല്ലാ ഭാഗങ്ങളും ഇപ്പോള്‍ സായുധരായ സൈനികരുടെ നിയന്ത്രണത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here