Advertisement

സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം

January 25, 2019
Google News 0 minutes Read
priyanandanan

സംവിധായകൻ പ്രിയനന്ദന് നേരെ ആക്രമണം.  തൃശൂർ വളച്ചിറയിലെ വീടിനു സമീപമാണ് ആക്രമണമുണ്ടായത്. പുലർച്ചക്ക് വീടിനടുത്തു വെച്ച് പിന്നിലൂടെ വന്ന് ഒരാള്‍ ചാണകവെള്ളം ഒഴിച്ചതിന് ശേഷം ആക്രമിക്കുകയായിരുന്നു.  ചെവിയുടെ ഭാഗത്ത് പരിക്കുണ്ട്. ബിജെപി പ്രവർത്തകരാണ് മർദ്ധിച്ചതെന്ന് പ്രിയനന്ദന്‍ ആരോപിച്ചു.  നേരത്തെ ശബരിമല വിഷയത്തിൽ പ്രിയനന്ദന്റെ പോസ്റ്റ് അപകീർത്ഥികരമാണെന്നു കാണിച്ച് ബിജെപി പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. ബി.ജെ.പി.നേതാവ് ഗോപാലകൃഷ്ണനും അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here