എസ്റ്റേറ്റ് കൊലപാതകം; എടപാടി പളനി സ്വാമിക്ക് എതിരെയുള്ള ഹര്‍ജി തള്ളി

കോടനാട് എസ്റ്റേറ്റ് കൊലപാതക കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപാടി പളനി സ്വാമിക്ക് എതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. വാര്‍ത്ത സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണം ഉത്തരവിടാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.
2017 ഏപ്രില്‍ 17ന് ജയലളിതയുടെ കോടനാട് എസ്റ്റേറ്റില്‍ നടന്ന കവര്‍ച്ചയെ കുറിച്ചും, അതിനു ശേഷം ഉണ്ടായ കൊലപാതകങ്ങളെ കുറിച്ചും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ട്രാഫിക് രാമസ്വാമി ഫയല്‍ ചെയ്ത ഹര്‍ജിയാണ് കോടതി തള്ളിയത്. കഴിഞ്ഞ ദിവസം കവർച്ച കേസിലെ പ്രതികൾ പളനി സ്വാമിക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രാമസ്വാമി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. കവര്‍ച്ചാ കേസിലെ രണ്ടാം പ്രതി കെ വി സയന്‍, മൂന്നാംപ്രതി മനോജ് എന്നിവരാണ് വീഡിയോയിലൂടെ പളനിസ്വാമിയുടെ പങ്ക് വെളിപ്പെടുത്തിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here