Advertisement

ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസ് ചൊവ്വാഴ്ച പരിഗണിക്കില്ല

January 27, 2019
Google News 0 minutes Read
sc to consider babri masjid case today

ബാബറി മസ്ജിദ് ഭൂമി തർക്ക കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കില്ല. ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അവധിയിലായതിനെ തുടർന്നാണിത്. പുതുക്കിയ തീയതി പിന്നീട് സുപ്രീംകോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ച ബെഞ്ചാണ് ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരുന്നത്. അയോധ്യയിലെ ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാരക്കും രാംലല്ലക്കുമായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളാണ് സുപ്രീംകോടതിയിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here