Advertisement

ആക്ഷനില്‍ സംശയം; അമ്പാട്ടി റായുഡുവിന് ബൗളിങ്ങിന് വിലക്ക്

January 28, 2019
Google News 0 minutes Read

സംശയകരമായ ബൗളിങ് ആക്ഷനെ തുടര്‍ന്ന് ഇന്ത്യന്‍ താരം അമ്പാട്ടി റായുഡുവിന് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ പന്തെറിയുന്നതിന്‌ വിലക്ക്. ഐ.സി.സി. യുടേതാണ് നടപടി. സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനമത്സരത്തിലെ റായിഡുവിന്റെ ബൗളിങ്ങാണ് ഐ.സി.സി. യുടെ ശ്രദ്ധയില്‍പ്പെട്ടത്.

മത്സരത്തില്‍ ഓസീസിനെതിരെ 22 ാം ഓവറാണ് വലം കൈയ്യന്‍ ഓഫ് ബ്രേക്ക് ബൗളറായ റായുഡു എറിഞ്ഞത്. തുടര്‍ന്ന് 14 ദിവസത്തിനകം പരിശോധനയ്ക്ക് ഹാജരാകാന്‍ ഐ.സി.സി. ആവശ്യപ്പെട്ടെങ്കിലും എത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ബൗളിങ് ആക്ഷന്‍ നിയമവിധേയമാണെന്ന് തെളിയിക്കുന്നത് വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കരിയറില്‍ ആകെ ഒമ്പത് കളികളില്‍ മാത്രമേ റായുഡു പന്തെറിഞ്ഞിട്ടുള്ളൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here