ഇത് മമ്മൂട്ടിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്: പേരന്‍പിനെ പ്രശംസിച്ച് ആശാ ശരത്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ പേരന്‍പിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്രനടി ആശാ ശരത്. ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ചിത്രമെന്നും കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥയാണെന്നും ആശാ ശരത് പറഞ്ഞു. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം മികച്ചതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്.
Read More:പേരന്‍പിന് മുന്നില്‍ ഞാന്‍ തോറ്റു; വികാരഭരിതനായി എസ്എന്‍ സ്വാമി
ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘പേരന്‍പ്’….ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം…കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ…. മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല… തനിയാവര്‍ത്തത്തിലും വാത്സല്യത്തിലുമൊക്കെ നമ്മുടെ കണ്ണുനനയിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ചകഥാപാത്രങ്ങളില്‍ ഒന്നുതന്നെയെന്നു നിസംശയം പറയേണ്ടിയിരിക്കുന്നു.. അദ്ദേഹത്തില്‍നിന്നും അതിഗംഭീരമായ കഥാപാത്രങ്ങള്‍ ഇനിയുമെത്രയോ വരാനിരിക്കുന്നു…മമ്മൂക്കയോടൊപ്പം ‘പേരന്‍പ്’ കാണാന്‍ സാധിച്ചത് വലിയൊരു സന്തോഷമായി കരുതുന്നു.. ‘റാം’ എന്ന സംവിധായകന്റെ അതിഗംഭീരമായ സംവിധാനവും ‘പാപ്പാ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാധന, അഞ്ജലി അമീര്‍ അങ്ങനെ ഓരോരുത്തരും ഈ ചിത്രത്തെ മികവുറ്റതാക്കി…ജീവിതത്തില്‍ നമ്മളോരോരുത്തരും എത്രമാത്രം ഭാഗ്യമുള്ളവരാണെന്നു ശാരീരിക മാനസികവൈകല്യമുള്ള പാപ്പയും പാപ്പയുടെ അച്ഛനും അവരുടെ ജീവിതസങ്കീര്‍ണ്ണതകളിലൂടെ നമ്മുക്ക് കാണിച്ചുതരുന്നു….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here