Advertisement

മൂന്നാം സീറ്റില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം: കെ പി എ മജീദ്

January 29, 2019
Google News 0 minutes Read
wont contest in this election says kpa majeed

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധിക സീറ്റുകള്‍ ആവശ്യപ്പെടുന്നതിനെപ്പറ്റി തീരുമാനം എടുത്തിട്ടില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. യുഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം മൂന്നാം സീറ്റ് സംബന്ധിച്ച് തീരുമാനം എടുക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും കെ പി എ മജീദ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സീറ്റ് ചര്‍ച്ചയുണ്ടാവില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു നിലവില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. അധിക സീറ്റ് വേണമെന്ന കാര്യം ഔദ്യോഗികമായി ആരും മുന്നണിയില്‍ ഉന്നയിച്ചിട്ടില്ല. സംസ്ഥാനത്തെ സീറ്റ് വിഭജനത്തില്‍ ദേശീയ നേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here