നടന്‍ വിഷ്ണു വിശാലിന് ഷൂട്ടിങിനിടെ പരിക്ക്

നടന്‍ വിഷ്ണു വിശാലിന് ഷൂട്ടിങിനിടെ പരിക്ക്. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന കാടന്റെ ചിത്രീകരണത്തിനിടെയാണ് വിഷ്ണുവിന് പരിക്കേറ്റത്. കഴുത്തിന്റെ ഭാഗത്താണ് പരിക്കേറ്റിരിക്കുന്നത്. ട്വിറ്ററിലൂടെ വിഷ്ണു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
its gonna b 4 week rest n treatment :( need all ur support n blessings ..hav damaged the disc in the spine in neck area…neck pain is excruciating :Radiating pain in to the hands..difficult days…( hopin to recover soon n get bak to work ? pic.twitter.com/RD7iERuICi
— VISHNUU VISHAL – VV (@vishnuuvishal) January 28, 2019
who said our lives r easy always…stunts can do nything :( :( neck,spinal chord n shoulder injury…:( cant wait to get bak out of this excruciating pain…always respect n keep the stuntmen in heart n prayers? pic.twitter.com/UzAKo8iss8
— VISHNUU VISHAL – VV (@vishnuuvishal) January 24, 2019
ചികിത്സയ്ക്കായി നാലാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് വിഷ്ണു ട്വീറ്റ് ചെയ്തു. കഴുത്തിന്റെ ഭാഗത്തുള്ള സ്‌പൈനിന്റെ ഡിസ്‌ക്കിനാണ് പരിക്കേറ്റിരിക്കുന്നത്. കഴുത്തുവേദന അസഹസീയമാണെന്നും വേദന കഴുത്തില്‍ നിന്നും കൈകളിലേക്ക് പടരുകയാണെന്നും വിഷ്ണു പറയുന്നു. എത്രയും വേഗം ജോലിയിലേക്ക് തിരിച്ചുവരാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഷ്ണു പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here