വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ്; പ്രാഥമിക റൗണ്ട് മൽസരങ്ങൾ അവസാനിച്ചു

വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ബി ഡിവിഷൻ പ്രാഥമിക റൗണ്ട് മൽസരങ്ങൾ അവസാനിച്ചു. ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ നാളെ തുടങ്ങും. ഇന്ന് നടന്ന ആദ്യ മൽസരത്തിൽ പട്യാല 10-0-ന് രാജസ്ഥാനെ തകർത്തു. ഇതുവരെ ഒരു കളികളും തോൽക്കാതെയാണ് പട്യാല ക്വാർട്ടറിലെത്തിയത്. പ്രാഥമിക റൗണ്ടിൽ ആകെ 75 ഗോളുകളാണ് അവർ അടിച്ചുകൂട്ടിയത്. രണ്ടാം മൽസരത്തിൽ അസം ഹിമാചൽ പ്രദേശിനെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് കീഴടക്കി. മൂന്നാം മൽസരത്തിൽ മധ്യ ഭാരത് ജമ്മു കാശ്മീരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു. ഒരു കളി പോലും ജയിക്കാതെയാണ് ജമ്മു കാശ്മീർ പുറത്തായത്.
പ്രാഥമിക റൗണ്ടിലെ അവസാന മൽസരത്തിൽ ഗുജറാത്ത് സ്പോർട്സ് അതോറിറ്റി തെലങ്കാന യെ 4-0 ന് കീഴടക്കി. ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ ബുധനാഴച രാവിലെ മുതൽ ആരംഭിക്കും. ബി ഡിവിഷൻ പ്രാഥമിക റൗണ്ട് മൽസരങ്ങൾ അവസാനിച്ചു. ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ നാളെ തുടങ്ങും. ഇന്ന് നടന്ന ആദ്യ മൽസരത്തിൽ പട്യാല 10-0-ന് രാജസ്ഥാനെ തകർത്തു. ഇതുവരെ ഒരു കളികളും തോൽക്കാതെയാണ് പട്യാല ക്വാർട്ടറിലെത്തിയത്. പ്രാഥമിക റൗണ്ടിൽ ആകെ 75 ഗോളുകളാണ് അവർ അടിച്ചുകൂട്ടിയത്. രണ്ടാം മൽസരത്തിൽ അസം ഹിമാചൽ പ്രദേശിനെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് കീഴടക്കി. മൂന്നാം മൽസരത്തിൽ മധ്യ ഭാരത് ജമ്മു കാശ്മീരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു. ഒരു കളി പോലും ജയിക്കാതെയാണ് ജമ്മു കാശ്മീർ പുറത്തായത്. പ്രാഥമിക റൗണ്ടിലെ അവസാന മൽസരത്തിൽ ഗുജറാത്ത് സ്പോർട്സ് അതോറിറ്റി തെലങ്കാനയെ 4-0 ന് കീഴടക്കി. ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ ബുധനാഴച രാവിലെ മുതൽ ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here