താരങ്ങളുടെ ഭാര്യമാര്‍ തമ്മില്‍ ‘ഫെയ്‌സ്ബുക്ക് പോര്’; തീര്‍ക്കാന്‍ ക്രിക്കറ്റ് ബോര്‍ഡും

കളിക്കളത്തില്‍ താരങ്ങള്‍ തമ്മില്‍ തുടങ്ങിയ ചെറിയ പ്രശ്‌നങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അവരുടെ ഭാര്യമാര്‍ ഏറ്റുപിടിച്ചതോടെ വെട്ടിലായിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളായ ലസിത് മലിംഗയുടെയും തിസാര പെരേരയുടെയും ഭാര്യമാര്‍ തമ്മില്‍ ഫെയ്‌സ് ബുക്കില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഒടുവില്‍ ബോര്‍ഡ് തന്നെ ഇടപെടാനൊരുങ്ങുകയാണ്.
ഇത്തരം സംഭവങ്ങള്‍ കാരണം തങ്ങള്‍ രാജ്യത്തിനും ആരാധകര്‍ക്കും മുമ്പില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട പരിഹാസ കഥാപാത്രങ്ങളായെന്ന് കാണിച്ച് തിസാര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തയച്ചിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുകയാണെന്നും പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്നുമാണ് പെരേര കത്തില്‍ ആവശ്യപ്പെട്ടത്.
ശ്രീലങ്കന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ മലിംഗയും മുന്‍ ക്യാപ്റ്റന്‍ മലിംഗയും മുന്‍ ക്യാപ്റ്റന്‍ പെരേരയും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോള്‍ ഭാര്യമാര്‍ തമ്മിലുള്ള പോരിന് കാരണം. മലിംഗയുടെ ഭാര്യ ടാനിയ യാണ് ഫെയ്‌സ്ബുക്കില്‍ ‘അടി’ യ്ക്ക് തുടക്കമിട്ടത്. തിസാര പെരേര ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിക്കുന്നുവെന്നായിരുന്നു ടാനിയ പോസ്റ്റിലൂടെ ആരോപിച്ചത്. പോസ്റ്റില്‍ പേരേരയുടെ പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ഇതിനൊപ്പം ഒരു പാണ്ടയുടെ ചിത്രവുംവച്ചിരുന്നു.
ഇത് ഓസ്‌ട്രേലിയയില്‍ പാണ്ട എന്ന പേരില്‍ അറിയപ്പെടുന്ന പെരേരയെ തന്നെ ഉദ്ദേശിച്ചാണെന്നായി പിന്നീട് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. ഇതിനു പിന്നാലെ പെരേരയുടെ ഭാര്യ ഷെരാമിയും രംഗത്തെത്തി. ”സിംഹത്തിന്റെ വസ്ത്രമണിഞ്ഞാല്‍ ചെന്നായ സിംഹമാകില്ലെന്ന” മറുപടി പോസ്റ്റുമായാണ് ഷെരാമി ആഞ്ഞടിച്ചത്.
സംഭവം കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങാതിരിക്കാനാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ ഇടപെടാനൊരുങ്ങുന്നത്. ടീമിന്റെ തുടര്‍ച്ചയായ തോല്‍വികളില്‍ വ്യാപക പരാതികള്‍ ഉയരുന്നതിനിടെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് താരഭാര്യമാരുടെ തമ്മിലടി പുതിയ തലവേദനയായിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here