ആടിത്തകര്‍ത്ത് പ്രഭുദേവയും നിക്കി ഗല്‍റാണിയും; തരംഗമായി ‘ചിന്ന മച്ചാ’വീഡിയോ
പ്രേക്ഷകരെ ഇളക്കിമറിച്ച ‘ചിന്ന മച്ചാ’ പാട്ടിന്റെ ഒറിജിനല്‍ വീഡിയോ പുറത്ത്. പ്രഭുദേവയും നിക്കി ഗല്‍റാണിയും ഒന്നിച്ച ചാര്‍ളി ചാപ്ലിന്‍ 2ലെ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന പാട്ടിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു ഇത്.
Read More:ഞാന്‍ സപ്ലി എഴുതിയാണ് ബി കോം പൂര്‍ത്തിയാക്കിയത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി സൂര്യയുടെ പ്രസംഗം
സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശക്തി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭു, സമീര്‍, അധ ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
അംരീഷ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിവയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 2002ല്‍ പുറത്തിറങ്ങിയ ചാര്‍ളി ചാപ്ലിന്റെ രണ്ടാം ഭാഗമാണ് ചാര്‍ളി ചാപ്ലിന്‍ 2. ജനുവരി 25 നാണ് ചിത്രം തിയേറ്ററിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here