Advertisement

ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്: പ്രിയ വാര്യര്‍

February 1, 2019
Google News 1 minute Read

നടന്‍ മോഹന്‍ലാലിനെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് നടി പ്രിയ വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പങ്കുവെച്ചത്. നടന്നത് സത്യം തന്നെയാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മോഹന്‍ലാലിനെ പോലെ ഒരു ഇതിഹാസത്തെ കാണാനും അല്പം സമയം കൂടെ ചെലവിടാനും സാധിച്ച താന്‍ ഭാഗ്യവതിയാണെന്നും പ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.
Read More:ഗ്ലാമറസായി ചോക്ലേറ്റിന്റെ പരസ്യത്തില്‍ പ്രിയാ വാര്യര്‍

‘ഇത് സത്യം തന്നെയാണോ. ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്. ഈ ഇതിഹാസത്തെ കാണാനും അദ്ദേഹവുമായി അല്പ സമയം ചെലവിടാനും സാധിച്ചതില്‍ ഞാന്‍ ഏറെ ഭാഗ്യം ചെയ്തവളാണ്. ഭാവിയില്‍ എന്നെ കാത്തിരിക്കുന്ന എല്ലാ വിജയങ്ങള്‍ക്കുമായി അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണ് അനുഗ്രഹം വാങ്ങിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വിനയാന്വിതയാണ്. പത്മഭൂഷണ്‍ പത്മശ്രീ ഭരത്‌ഡോക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ സാര്‍’. നമ്മുടെ സ്വന്തം ലാലേട്ടന്‍ പ്രിയ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here