സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം പുതിയ വോട്ടർമാര്‍, തെരഞ്ഞെടുപ്പ് വിജ്‍ഞാപനം മാര്‍ച്ചില്‍: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ;

സംസ്ഥാനത്ത് മൂന്നു ലക്ഷത്തി നാൽപ്പത്തി മൂവായിരത്തി ഇരുപത്തിയഞ്ച് പുതിയ വോട്ടർമാരുള്ളതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ആകെ വോട്ടർമാരുടെ എണ്ണം 20548711 ആണ്. ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് ആദ്യവാരം ഉണ്ടായേക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാറാം മീണ പറഞ്ഞു.
ഈ മാസം 30 നാണ് സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ആകെ 2 കോടി 54 ലക്ഷത്തി 8711 വോട്ടർമാർ. ഇതിൽ 3 ലക്ഷത്തി 43 ആയിരത്തി 215 പേർ പുതിയ വോട്ടർമാരാണ്. സമ്മതിദായകരുടെ എണ്ണത്തിൽ 1.37 ശതമാനം വർധനവുണ്ടായി. മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. തൊട്ടു പിന്നിൽ തിരുവനന്തപുരമാണ്. 1,22, 97403 പുരുഷൻമാരും 1 , 31 , 11189 സ്ത്രീകളുമാണ് വോട്ടർ പട്ടികയിലുള്ളത്. 119 ട്രാൻസ്ജൻഡേഴ്സും ഇക്കുറി വോട്ടർ പട്ടികയിലുണ്ട്. യുവ വോട്ടർമാരുടെയും എൻ ആർ ഐ വോട്ടർമാരുടെയും എണ്ണത്തിലും കാര്യമായ വർധനവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ തവണത്തേക്കാൾ 510 ബൂത്തുകൾ ഇത്തവണ കൂടുതലാണ്. ആകെ ബൂത്തുകളുടെ എണ്ണം 24,970. ഏപ്രിൽ മെയ് മാസങ്ങളിലായിരിക്കുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here