മുത്തലാക്കടക്കം വിവാദ ബില്ലുകളുടെ അവതരണവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്

Triple Talaq bill to be tabled in Rajya Sabha next week triple talaq in rajya sabha

മുത്തലാക്ക് അടക്കമുള്ള വിവാദ ബില്ലുകളുടെ അവതരണവുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ തീരുമാനം. ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നത് രാഷ്ട്രീയ നേട്ടമാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുത്തലാക്ക് ബിൽ രാജ്യസഭയിൽ തിങ്കളാഴ്ചത്തെ അജണ്ടയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ രാജ്യസഭ സെക്രട്ടറി ജനറലിന് കത്ത് നൽകി.
ലോകസഭ പാസാക്കിയ മുത്തലാക്ക് ബിൽ ഇപ്പോൾ രാജ്യസഭയുടെ മേശപ്പുറത്തുണ്ട്. ഇതിന്റെ അവതരണവുമായ് മുന്നോട്ട് പോകാനാണ് കേന്ദ്രസർക്കാർ തിരുമാനം.

ബിൽ രാജ്യസഭ കടന്നില്ലെങ്കിലും ഇതുമായ് ബന്ധപ്പെട്ട് ഉണ്ടാകുന്ന ചർച്ച രാഷ്ട്രിയമായ് നേട്ടമാകും എന്നാണ് സർക്കാർ വിലയിരുത്തൽ. ബിൽ തിങ്കളാഴ്ച തന്നെ രാജ്യസഭയിൽ അവതരിപ്പിയ്ക്കും. വിവാദമായ പൗരത്വ ഭേഭഗതി ബില്ലിൽ നിന്നും പിന്മാറേണ്ടെന്നാണ് സർക്കാർ തീരുമാനം. പൗരത്വഭേഭഗതി ലോകസഭ പാസാക്കിയിരുന്നു. ഈ സമ്മേളനത്തിൽ തന്നെ പൗരത്വ ഭേഭഗതി ബില്ലും രാജ്യസഭയിൽ അവതരിപ്പിയ്ക്കും.
കമ്പനി ഭേഭഗതിയും മെഡിക്കൽ കൗൺസിൽ ഭേഭഗതിയും അടക്കമുള്ള ബില്ലുകളിൽ നിന്നും സർക്കാർ പിന്മാറില്ല. ഇവയും സമ്മേളനകാലയളവിൽ തന്നെ അവതരിപ്പിയ്ക്കും. അതേസമയം മുത്തലാക്ക് അടക്കമുള്ള ബില്ലുകൾ പാസായിലെങ്കിലും സമ്മേളനത്തിന് ശേഷം വീണ്ടും ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top