കെ കെ ശൈലജയുടെ പ്രതികരണം വേദനിപ്പിച്ചു, പക്ഷേ പരിഭവമില്ല; പിന്തുണച്ചവര്‍ക്ക് നന്ദി: ദയാബായി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തെ മന്ത്രി കെ കെ ശൈലജ തെറ്റായി വ്യാഖ്യാനിച്ചത് ഏറെ വേദനിപ്പിച്ചുവെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി. അതിന്റെ പേരില്‍ പക്ഷേ മന്ത്രിയോട് പരിഭവമില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സമരത്തിന് താന്‍ നല്‍കിയ വിലയായാണ് കാണുന്നത്. സമരത്തിന് പിന്തുണ അറിയിച്ച എല്ലാവര്‍ക്കും ദയാബായി നന്ദി അറിയിച്ചു. സര്‍ക്കാരുമായി എന്‍ഡോസള്‍ഫാന്‍ സമരസമിതി നടത്തിയ ചര്‍ച്ച വിജയിച്ച പശ്ചാത്തലത്തിലായിരുന്നു ദയാബായിയുടെ പ്രതികരണം. കരഞ്ഞുെകാണ്ടായിരുന്നു ദയാബായി മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തെ തള്ളി മന്ത്രി കെ കെ ശൈലജ ഇന്നലെ രംഗത്തുവന്നിരുന്നു. കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സമരക്കാര്‍ ആരെല്ലാമാണെന്നോ അതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here