Advertisement

വഴിതെറ്റി വന്ന കുരങ്ങന് ഭക്ഷണം കൊടുത്തു; നാട്ടിലുളള വീടെല്ലാം സ്വന്തമാക്കി കുരങ്ങന്‍, പുലിവാല് പിടിച്ചത് നാട്ടുകാര്‍

February 3, 2019
Google News 1 minute Read

വഴിതെറ്റി വന്ന കുരങ്ങന് ഭക്ഷണം കൊടുത്തു, ഒടുവില്‍ നാട്ടിലുളള എല്ലാ വീടുകളും കുരങ്ങന് സ്വന്തമായി. വീടുകള്‍ക്ക് മുകളില്‍ വച്ചിരിക്കുന്ന വാട്ടര്‍ ടാങ്കിന്റെ അടപ്പ് തുറന്ന് മതിവരുവോളം കുളിച്ച ശേഷം മാന്യമായി അടപ്പ് അടച്ചുവച്ച് കുരങ്ങന്‍ തടിതപ്പും. ഷീറ്റും ആസ്ബറ്റോസുമൊക്കെയിട്ട വീടുകള്‍ കണ്ടുപിടിച്ച് അതിന്റെ മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചാടി വീട്ടിനകത്തുള്ളവര്‍ക്ക് ഇരിക്കപ്പൊറുതി കൊടുക്കാതെ ശബ്ദമുണ്ടാക്കലാണ് മറ്റൊരു വിനോദം. പുറത്ത് തുണികള്‍ അലക്കിയിട്ടാല്‍ അതെടുത്തുകൊണ്ടുപോകുന്നതും വീടിനകത്ത് കയറി പാത്രങ്ങളെടുത്തുകൊണ്ടുപോകുന്നതും വിനോദങ്ങളില്‍പ്പെടും. ജനല്‍ തുറന്നിട്ടാല്‍ അതിനകത്തൂടെ അകത്തു കയറും. അകത്ത് കയറാന്‍ പറ്റിയില്ലെങ്കില്‍ കയ്യെത്തുന്ന ദൂരത്തുള്ളതെല്ലാം താറുമാറാക്കും. പറമ്പില്‍ ഓടിനടന്ന് കൃഷികള്‍ ഭംഗിയായി നശിപ്പിക്കുന്നതും ബാക്കിയുള്ളത് തിന്നു നശിപ്പിക്കുന്നതും പതിവാണ്. വികൃതി കുരങ്ങനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടുകാര്‍ ഇപ്പോള്‍.

Read More:കുരങ്ങുപനി ഭീതിയില്‍ വയനാട് ജില്ല: മൂന്ന് പേര്‍ക്ക് കൂടി രോഗലക്ഷണം

പോത്തന്‍കോട് വേങ്ങോട് ജംഗ്ഷനില്‍ എകെജി സ്മാരകത്തിന് സമീപം ആദ്യം അഭയാര്‍ത്ഥിയുടെ ഭാവത്തിലാണ് നാട്ടുകാര്‍ ഒരു കുരങ്ങനെ കണ്ടത്. എവിടെ നിന്നോ വഴിതെറ്റിയെത്തിയ പാവമാണെന്ന് കരുതി മൃഗസ്‌നേഹികളായ നാട്ടുകാര്‍ മുഴുവന്‍ ആ വഴി പോകുമ്പോഴെല്ലാം കുരങ്ങന് ഭക്ഷണം കൊടുക്കാന്‍ തുടങ്ങി. പഴവും മറ്റു ഭക്ഷണ സാധനങ്ങളുമൊക്കെയാണ് ആളുകള്‍ വാങ്ങി നല്‍കിയത്. ഇതൊരു പതിവായപ്പോള്‍ കുരങ്ങനും ഉറപ്പിച്ചു ഇനി ഈ നാട് വിട്ട് ഒരു ജീവിതമില്ലെന്ന്. ഈ സ്‌നേഹമാണ് ഒടുവില്‍ നാട്ടുകാര്‍ക്ക് വിനയായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here