നിയമസഭയില്‍ ചാടിയെഴുന്നേറ്റ് ബഹളം കൂട്ടാന്‍ തന്നെ കൊണ്ട് സാധിക്കില്ലെന്ന് ഒ.രാജഗോപാല്‍

നിയമസഭയില്‍ ചാടിയെഴുന്നേറ്റ് ബഹളം കൂട്ടുന്ന രീതി തന്റെ സ്വഭാവത്തില്‍പ്പെട്ടതല്ലെന്നും ഇത് തന്നെക്കൊണ്ട് സാധിക്കുന്നില്ലെന്നും ഒ.രാജഗോപാല്‍ എം.എല്‍.എ. ശബരിമലയില്‍ പഴയകാലം മുതല്‍ തന്നെ മകരവിളക്ക് മലയരന്‍മാര്‍ തെളിയിച്ചിരുന്നതാണ്. പിന്നീടിത് ദേവസ്വംബോര്‍ഡ് ഏറ്റെടുക്കുകയായിരുന്നു. ചില ആളുകള്‍ വിശ്വസിക്കുന്നത് അത് ദൈവത്തിന്റെ ശക്തിയാണെന്നാണ്. വിശ്വാസം അവരെ രക്ഷിക്കട്ടെയെന്നും ഒ.രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.ട്വന്റി ഫോറിന്റെ ‘360’ യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയരയ വിഭാഗം ഉന്നയിക്കുന്ന എല്ലാ അവകാശങ്ങളെപ്പറ്റിയും തനിക്കറിയില്ല. മകരവിളക്ക് തെളിയിക്കുന്ന അവകാശം തിരികെ കൊടുക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. അവരുടെ അവകാശങ്ങളില്‍പ്പെട്ട ദീപം കത്തിക്കാനുള്ള അധികാരം തിരികെ കൊടുക്കുന്നത് ആ വിഭാഗത്തോട് ചെയ്യുന്ന നീതിയാണെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ പലരും ആത് ആഗ്രഹിക്കുന്നുണ്ടാകാമെന്നും ഒ.രാജഗോപാല്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here