ലിഫ്റ്റ് ചോദിച്ച വിദ്യാര്‍ത്ഥികള്‍ ഡ്രൈവറെക്കണ്ട് ഞെട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്‍റെ സമീപനം. സുരാജ് വെഞ്ഞാറമ്മൂടിന്റെ വണ്ടിയാണെന്ന് അറിയാതെ വണ്ടിക്ക നേരെ ലിഫ്റ്റിനായി കൈകാണിച്ച രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വണ്ടിയില്‍ കയറ്റിയാണ് താരം വ്യത്യസ്തനായത്. താരത്തിന്റെ ഈ സമീപനം ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

സംഭവം യഥാര്‍ത്ഥമാണെന്ന് തെളിയിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇവര്‍ക്കൊപ്പം യാത്രയിലുണ്ടായിരുന്ന സൂരാജിന്റെ സുഹൃത്താണ് രസകരമായ ഈ സംഭവം ഫെയ്‌സ്ബുക്കിലൂടെ പുറംലോകത്തെത്തിച്ചത്.

Read More: സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞാനും സുരാജും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമ്മൂട്ടിലേയ്ക്കുള്ള യാത്രയില്‍ മണ്ണന്തലയില്‍ നിന്ന് രണ്ട് സ്‌കൂള്‍ കുട്ടികള്‍ കാര്‍ കൈകാണിച്ച് നിര്‍ത്തി. വണ്ടിയില്‍ കയറിയ കുട്ടികള്‍ക്ക് ഡ്രൈവറെ വെച്ച് ഒരു സെല്‍ഫി ഞാനെടുത്ത് കാണിച്ചപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം ഞാനറിഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More