ഷൂട്ടിന് ശേഷം കുമ്പളങ്ങി ഗെറ്റ് ടുഗെതര്‍; ഈ ടീം എങ്ങനെ രസിപ്പിക്കാതിരിക്കും? രസികന്‍ വീഡിയോ

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ അണിയറ കഥകള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഭാവന സ്റ്റുഡിയോസ് എന്ന യുട്യൂബ് ചാനലിലൂടെ മുമ്പും പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിന് ശേഷം സംഘടിപ്പിച്ച ഗെറ്റ് ടുഗെതെറാണ് ഇപ്പോള്‍ ഇവര്‍ ഈ യുട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ചവരും അണിയറപ്രവര്‍ത്തകരുമെല്ലാം ഈ കൂടിച്ചേരലിന് എത്തിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണ സമയത്തെ തമാശനിറഞ്ഞ വിശേഷങ്ങളാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.
നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫഹദ് ഒരു വില്ലന്‍ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരന്റേതാണ്. ഛായാഗ്രഹണം ഷൈജു ഖാലിദും സംഗീതം സുശിന്‍ ശ്യാമും നിര്‍വ്വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റര്‍. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഏഴിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here