Advertisement

ഒടുവില്‍ ഐസിസി യുടെ മുന്നറിയിപ്പും; ധോണി പുറകിലുള്ളപ്പോള്‍ ക്രീസ് വിടരുത്

February 4, 2019
Google News 0 minutes Read

മിന്നല്‍ സ്റ്റമ്പിങ്ങുകളും റണ്ണൗട്ടുകളുമൊക്കെയായി വിക്കറ്റിനു പിന്നിലും തിളങ്ങുകയാണ് ഇന്ത്യന്‍ താരം മഹേന്ദ്രസിംഗ് ധോണി . ഏറ്റവുമൊടുവില്‍ ധോണിയുടെ മികവിനെ പുകഴ്ത്തി ഐസിസി വരെ ട്വീറ്റ് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ മത്സരങ്ങളില്‍ ഞൊടിയിടയിലുള്ള ധോണിയുടെ സ്റ്റമ്പിങ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ ക്രീസില്‍ നിന്നും കടുകിട അനങ്ങിയാല്‍ സ്റ്റമ്പിങ്ങിലൂടെ പവലിയനിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് ആരാധകരുടെ പക്ഷം

ഈ അവസരത്തിലാണ് ധോണി വിക്കറ്റിനു പിന്നിലുള്ളപ്പോള്‍ ക്രീസ് വിടരുതെന്ന ഐ.സി.സി.യുടെ ഉപദേശം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ എത്തിയിരിക്കുന്നത്. ജീവിതത്തില്‍ തിളങ്ങാനുള്ള ഉപദേശം ചോദിച്ചയാള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു ഐ.സി.സി.യുടെ മറുട്വീറ്റ്. ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനമത്സരത്തില്‍ ജെയിംസ് നീഷാമിനെ ധോണി റണ്ണൗട്ടിലൂടെയാണ് മടക്കിയത്. എല്‍ബിഡബ്ല്യു അപ്പീലിനിടെ ക്രീസില്‍ നിന്നും കാലെടുത്തതായിരുന്നു നീഷാം. പുറകിലേക്ക് ഉരുണ്ടു പോയ പന്ത് കൈക്കലാക്കിയ ധോണി കൃത്യമായി സ്റ്റമ്പിലേക്കു തന്നെയെത്തിച്ചു. 338 മത്സരങ്ങളില്‍ നിന്നായി 311 ക്യാച്ചുകളും 119 സ്റ്റമ്പിങുകളുമാണ് കരിയറില്‍ ധോണിയുടെ പേരിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here