കോടതി വിധി സര്‍ക്കാരും കോര്‍പ്പറേഷനും തമ്മിലുളള ഒത്തുകളിയുടെ ഭാഗം: എം പാനല്‍ ജീവനക്കാര്‍

ഹൈക്കോടതിയും കൈവിട്ടതോടെ സര്‍ക്കാര്‍ ഇടപെടല്‍ മാത്രമാണ് പിരിച്ചുവിട്ട കെ എസ് ആര്‍ ടി സി താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്ക് മുന്നിലുള്ള ഏക സാധ്യത . സര്‍ക്കാരും കോര്‍പ്പറേഷനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് തങ്ങള്‍ക്കെതിരായ കോടതി വിധിയെന്ന് താല്‍ക്കാലിക ജീവനക്കാര്‍ പറഞ്ഞു. കെ എസ് ആര്‍ ടി സി പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ സമരം പതിനഞ്ചാം ദിവസവും തുടരുകയാണ്. സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ജീവനക്കാര്‍ വെള്ളപുതച്ച് പ്രതിഷേധിച്ചു. കോടതി വിധി പ്രതീക്ഷിച്ചതെന്നും തങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ഉന്നയിക്കാന്‍ കോടതിയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നം എം പാനല്‍ കൂട്ടായ്മയുടെ സംസ്ഥാന സെക്രട്ടറി ദിനേഷ് ബാബു കുറ്റപ്പെടുത്തി.

Read More:കെ എസ് ആര്‍ ടി സി എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതി തളളി

വിധി നിരാശപ്പെടുത്തുന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകും എന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ. പിരിച്ചുവിട്ട 3861 താല്‍ക്കാലിക കണ്ടക്ടര്‍മാരെയും തിരിച്ചെടുക്കും വരെ സമരം തുടരാനാണ് കൂട്ടായ്മയുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top