Advertisement

പൃഥിരാജിന്റെ മനോബലം അത്ഭുതപ്പെടുത്തി, സുപ്രിയയുടെ പിന്തുണ നിര്‍ണായകം ; മല്ലികാ സുകുമാരന്‍

February 4, 2019
Google News 1 minute Read

പൃഥിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ‘9’ നെക്കുറിച്ച് പറയുന്ന മല്ലികാ സുകുമാരന്റെ വീഡിയോ വൈറലാകുകയാണ്. ഒരു അച്ഛന്റെയും മകന്റെയും തീവ്രമായ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം തന്നെ ഏറെ സ്പര്‍ശിച്ചെന്നും മല്ലിക പറയുന്നു. അച്ഛന് മകനോടുളള വാത്സല്യം പറയുന്ന സിനിമ കണ്ടപ്പോള്‍ പൃഥിരാജിനെയും ഭര്‍ത്താവ് സുകുമാരനെയും ഓര്‍മ്മ വന്നു. പല സാഹചര്യങ്ങളിലും പൃഥി കാണിക്കുന്ന മനോബലം പണ്ട് താന്‍ പ്രകടിപ്പിച്ചിരുന്ന ധൈര്യത്തിന് സമാനമാണ്.
Read More:കാത്തിരുന്ന ആ ട്രെയിലര്‍ എത്തി; പൃഥ്വിരാജിന്റെ നയണ്‍, ട്രെയിലര്‍ കാണാം

ചിത്രത്തിന്റെ നിര്‍മാണത്തില്‍ സുപ്രിയയുടെ പങ്ക് നിര്‍ണായകമാണെന്നും തന്നില്‍ ഏല്‍പ്പിച്ച കര്‍ത്തവ്യം സുപ്രിയ ഭംഗിയായി നിര്‍വ്വഹിച്ചെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. 9 എന്ന സിനിമയെക്കുറിച്ച് മല്ലികയുടെ അഭിപ്രായം വെളിപ്പെടുത്തുന്ന ഈ വീഡിയോ പൃഥിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here