Advertisement

ചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ യു എ ഇയില്‍

February 4, 2019
Google News 1 minute Read

സഹിഷ്ണുതയുടെയും സാഹോദര്യത്തിന്ററെയും സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ യു എ ഇ യില്‍. യു.എ.ഇ. സമയം ഇന്നലെ രാത്രി 9:50നാണ് മാര്‍പാപ്പയെത്തിയത്. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തിയ മാര്‍പാപ്പയെ സ്വീകരിക്കാന്‍ പ്രമുഖ രാജകുടുംബാംഗങ്ങള്‍ സന്നിഹിതരായിരുന്നു. യു.എ.ഇ സഹിഷ്ണുതാവര്‍ഷം ആചരിക്കുന്ന വേളയിലാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്റെ വരവ് എന്ന പ്രത്യേകതയുണ്ട്. ആദ്യമായാണ് ഒരു മാര്‍പാപ്പ ഗള്‍ഫ് രാജ്യത്തിലെത്തുന്നത്.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ രാജകീയമായ വരവേല്പാണ് പ്രസിഡന്‍ഷ്യല്‍ പാലസില്‍ മാര്‍പ്പാപ്പയ്ക്ക് നല്കിയത്. അബുദബി കിരീടവകാശിയും ദുബൈ ഭരണാധികാരിയും ചേര്‍ന്ന് അദ്ദേഹത്തെ സസ്വീകരിച്ചു.

ചൊവ്വാഴ്ചയാണ് മാര്‍പാപ്പയുടെ പ്രധാന പരിപാടി. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലും വിശുദ്ധകുര്‍ബാനയിലും ഒന്നേകാല്‍ ലക്ഷത്തോളംപേരാണ് പങ്കെടുക്കുക. യു.എ.ഇ.യിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരും പരിപാടിയില്‍ പങ്കെടുക്കും. പത്ത് ലക്ഷത്തിലധികം വരുന്ന, വിവിധ രാജ്യക്കാരായ കത്തോലിക്കാ സഭാ വിശ്വാസികളുണ്ട് യു.എ.ഇ.യില്‍. 76 ക്രൈസ്തവ ദേവാലയങ്ങളും യു.എ.ഇ.യിലുണ്ട്.

Read More:ഫ്രാന്‍സീസ് മാര്‍പാപ്പ പങ്കെടുത്ത പരിപാടിയില്‍ കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡ്; ആടിതിമിര്‍ത്ത് യുവജനങ്ങള്‍ (വീഡിയോ)

പോപ്പിന്റെ സന്ദര്‍ശനം പ്രമാണിച്ച് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ദുബായ്, ഷാര്‍ജ എമിറേറ്റുകളിലെ സ്‌കൂളുകള്‍ക്ക് യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പാപ്പയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചവര്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here