അണ്ണാ ഹസാരെ ഉപവാസ സമരം അവസാനിപ്പിച്ചു

മഹാരാഷ്ട്രയില്‍ അണ്ണാ ഹസാരെ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.ലോക്പാല്‍ ,ലോകായുക്താ നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന് ദേവന്ദ്ര ഫട്‌നവിസ് ഉറപ്പു നല്‍കി.മഹാരാഷ്ട്രയിലെ രലേഗന്‍ സിദ്ധി ഗ്രാമത്തിലെ നിരാഹാര പന്തലില്‍ എത്തിയാണ് ദേവേന്ദ്ര ഫഡ് നവിസ്‌നിരാഹാര സമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചത്.
ആറുദിവസമായി നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരയുടെ ആരോഗ്യ നില വഷളായ സാഹചര്യത്തിലാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഹസാരെയെ സന്ദര്‍ശിച്ചത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, ലോക്പാല്‍ ബില്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം നടത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here