Advertisement

ആലപ്പാട് ഖനനത്തെ അനുകൂലിച്ച് മന്ത്രി ഇ പി ജയരാജന്‍

February 5, 2019
Google News 0 minutes Read
ep jayarajan

ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി ഇ പി ജയരാജന്‍. സീ വാഷിങ് മൂലമല്ല കരഭൂമി കുറയുന്നതെന്നും അത് നിര്‍ത്തിവെയ്ക്കണമെന്ന വാദം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഖനനം മൂലം മത്സ്യസമ്പത്ത് കുറയുന്നുവെന്ന ആരോപണം ശരിയല്ല. പ്രകൃതി തരുന്ന സമ്പത്തിലൂടെ നാടിന്റെ സാമ്പത്തികാവസ്ഥ തന്നെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു വലിയ സംരംഭത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

താന്‍ നടത്തിയ ആദ്യ ചര്‍ച്ചയില്‍ സമരസമിതി കാര്യങ്ങള്‍ മനസിലാക്കിയതാണ്. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് അവര്‍ പുറത്ത് ഇറങ്ങിയ ശേഷം ഏതോ ബാഹ്യശക്തികള്‍ ഇടപെട്ട് കാര്യങ്ങള്‍ അട്ടിമറിച്ചു. സമരത്തോടുള്ള നിലപാട് ശരിയാണോയെന്ന് സര്‍ക്കാര്‍ ആലോചിക്കണം. പ്രദേശത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം ധാതു സമ്പത്ത് ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. ശാസ്ത്രീയമായി എങ്ങനെ ഖനനം നടത്താമെന്നും, ഖനനം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നും പല ഘട്ടങ്ങളിലായി വ്യത്യസ്ത സമിതികളെ കൊണ്ട് അന്വേഷണം നടത്തിയതാണെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here