കൊല്‍ക്കത്ത കമ്മീഷണറുടെ അറസ്റ്റ് തടഞ്ഞത് ധാര്‍മ്മിക വിജയമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത പൊലീസ് കമ്മീഷണറുടെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി നടപടി ധാര്‍മ്മിക വിജയമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി വിധി സ്വാഗതം ചെയ്യുന്നു. അതേസമയം, പൊലീസ് കമ്മീഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന കോടതി വിധിയെ മാനിക്കുന്നുവെന്നും മമത വ്യക്തമാക്കി. സുപ്രീംകോടതി വിധിക്ക് പിന്നാലെയായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.
ശാരദ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഫെബ്രുവരി 20 ന് മുന്‍പ് ഷില്ലോങിലെ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. അതേസമയം, രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുകയോ വലിച്ചിഴക്കുകയോ ചെയ്യരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാജീവ് കുമാറിന് നോട്ടീസ് നല്‍കാനാണ് കോടതിയുടെ തീരുമാനം. കോടതിയലക്ഷ്യ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഫെബ്രുവരി 19ന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത േെപാലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സി ബി ഐ നീക്കത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച രാത്രി മുതല്‍ കൊല്‍ക്കത്തയില്‍ ധര്‍ണ്ണ ആരംഭിച്ചിരുന്നു. ഭരണഘടനാ സംവിധാനത്തേയും ഫെഡറല്‍ വ്യവസ്ഥയേയും തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി മമത ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here