സൗന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു

രജനികാന്തിന്റെ മകളും സംവിധായകയുമായ സൗന്ദര്യ രജിനാകാന്ത് വിവാഹിതയാകുന്നു. നടനും വ്യവസായിയുമായ വിശാഗൻ വാനംഗമുദിയാണ് വരൻ. ട്വിറ്ററിലൂടെയാണ് താൻ വിവാഹിതയാകുന്ന കാര്യം സൗന്ദര്യ തന്നെയാണ് ലോകത്തെ അറിയിച്ചത്.
ചെന്നൈയിൽ ഈ മാസം 11നാണ് വിവാഹം. ഫെബ്രുവരി 9ന് പ്രീ വെഡിംഗ് ചടങ്ങുകൾ നടക്കും. സൗന്ദര്യയുടേയും വിശാഗന്റെയും രണ്ടാമത്തെ വിവാഹമാണ് ഇത്. ആർ അശ്വിനാണ് സൗന്ദര്യയുടെ ആദ്യ ഭർത്താവ്. ഇരുവർക്കും വേദ് എന്ന 3 വയസ്സുള്ള മകനുണ്ട്. മാഗസിൻ എഡിറ്ററായ കനിക കുമാരനാണ് വിശാഗന്റെ ആദ്യ ഭാര്യ.
വെല്ലയില്ലാ പട്ടദാരി 2 എന്ന ചിത്രം സംവിധാന ചെയ്തത് സൗന്ദര്യയാണ്.
#OneWeekToGo #BrideMode #Blessed ????????? #VedVishaganSoundarya #Family ❤️❤️❤️ pic.twitter.com/fJYkHp8J1l
— soundarya rajnikanth (@soundaryaarajni) February 4, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here