ഹന്‍സികയ്ക്ക് പിന്നാലെ ഹാക്കിങ്ങിന് ഇരയായി നടി മേഘ ആകാശ്
ചലച്ചിത്രനടി ഹന്‍സിക മോട്‌വാനിയുടെ ഫോണ്‍ ഹാക്ക് ചെയ്തതും സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചതും വാര്‍ത്തയായിരുന്നു. ഹന്‍സികയ്ക്ക് പിന്നാലെ പുതുമുഖ നടി മേഘ ആകാശിന്റെ ഇന്സ്റ്റാഗ്രാം അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ധനുഷ് നായകനാകുന്ന എന്നൈ നോക്കി പായും തോട്ട എന്ന ഗൗതം മേനോന്‍ ചിത്രത്തിലെ നായികയാണ് മേഘ.
തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം മേഘ തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. തന്റെ ഇന്‍സ്റ്റാഗ്രാം ഹാക്ക് ചെയ്തിരിക്കുകയാണെന്നും അതില്‍നിന്ന് മെസേജുകളും മറ്റും വന്നാല്‍ ഒഴിവാക്കണം എന്നും ഇന്‍സ്റ്റാഗ്രാം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും മേഘ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ഏറെ പരിശ്രമത്തിനൊടുവില്‍ ഇന്‍സ്റ്റാഗ്രാം തിരിച്ചു പിടിച്ചുവെന്നു താരം വെളിപ്പെടുത്തി. തന്റെ സ്വകാര്യതയിലേക്കുള്ള ഈ കടന്നുകയറ്റം വല്ലാതെ ഭയപ്പെടുത്തിയെന്നും എന്നാല്‍ ഇപ്പോള്‍ അക്കൗണ്ട് തിരിച്ചുപിടിക്കാനായി എന്നും മേഘ ട്വീറ്റ് ചെയ്തു.
ഒരു പക്കാ കഥൈ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറിയ മേഘയുടെ രണ്ടാമത്തെ ചിത്രമാണ് എന്നൈ നോക്കി പായും തോട്ട. എന്നാല്‍ രണ്ട് ചിത്രങ്ങളും ഇതുവരെ റിലീസായിട്ടില്ല. രജനികാന്തിനൊപ്പം അഭിനയിച്ച പേട്ടയാണ് മേഘയുടെ ആദ്യ റിലീസിങ് ചിത്രം.
Hi..finally after a lot of struggle and hard work from my team have got access back to my Instagram. It was really scary to have my privacy invaded like this. But just happy it’s all okay now. Thank you all for sticking by ❤️ ?
— Megha Akash (@akash_megha) 5 February 2019
Instagram hacked! Kindly please ignore all the messages and random things! My backend team working on it.. will retrieve it asap…Thank you??????
— Megha Akash (@akash_megha) 4 February 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here