രഞ്ജി കിരീടമുയര്‍ത്തി ഇത്തവണയും വിദര്‍ഭ

സൗരാഷ്ട്രയെ 78 റണ്‍സിന് തോല്‍പ്പിച്ച് തുടര്‍ച്ചയായ രണ്ടാം തവണയും വിദര്‍ഭ രഞ്ജി ട്രോഫി കിരീടമുയര്‍ത്തി. രണ്ടാം ഇന്നിങ്‌സില്‍ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗരാഷ്ട്രയെ 127 റണ്‍സിന് തളച്ചാണ് വിദര്‍ഭ രണ്ടാം കിരീടനേട്ടം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ ആറും വിക്കറ്റുകള്‍ വീഴ്ത്തിയ ആദിത്യ സര്‍വാതെയാണ് വിദര്‍ഭയുടെ വിജയശില്‍പ്പി.
സര്‍വാതെ തന്നെയാണ് കളിയിലെ താരവും.രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സുമായി സര്‍വാതെ ടോപ് സ്‌കോററായപ്പോള്‍ സൗരാഷ്ട്ര നിരയില്‍ വിശ്വരാജസിങ് ജഡേജയാണ് (52) ഏറ്റവുമധികം റണ്‍സ് നേടിയത്.ഫൈനലില്‍ സൗരാഷ്ട്രയുടെ രണ്ടാമത്തെ തോല്‍വിയാണിത്. രണ്ടാം ഇന്നിങ്‌സില്‍ അക്ഷയ് വഖാരെ 3 വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
206 റണ്‍സെന്ന വിജയം ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര സര്‍വാതെയുടെ ബൗളിങ്ങിന് മുമ്പില്‍ തകര്‍ന്നടിയുകയായിരുന്നു. സ്‌കോര്‍ 19 ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായ സൗരാഷ്ട്രയ്ക്ക് 50 തികയ്ക്കുന്നതിനു മുമ്പേ വിലപ്പെട്ട നാലുവിക്കറ്റുകള്‍ കൂടി നഷ്ടമായി. അക്കൗണ്ട് തുറക്കും മുമ്പു തന്നെ പൂജാരയെ നഷ്ടമായത് സൗരാഷ്ട്രയ്ക്ക് കനത്ത തിരിച്ചടിയായി. നാലു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here