സിമന്റ് വിലക്കയറ്റം; നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഇ പി ജയരാജന്‍

e p jayarajan

സിമന്റ് വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍. തമിഴ്‌നാട്ടില്‍ ലഭിക്കുന്ന തുകയ്ക്ക് സിമന്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പകരം സംവിധാനം എന്ന നിലയില്‍ മലബാര്‍ സിമന്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

പെട്രോള്‍ വിലയിലടക്കം നയാ പൈസയുടെ വര്‍ധനവുണ്ടായാല്‍ പ്രതികരിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍
ഒരു ചാക്ക് സിമന്റിന് വിലയെത്രയെന്ന് പലര്‍ക്കും അറിയില്ല. പെട്രോള്‍ വില വര്‍ധനവിനേക്കാള്‍ എത്രയോ മടങ്ങ് അധികമാണ് നിത്യോപയോഗ സാധന വില. ചാക്കിന് അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനെ അപേക്ഷിച്ച് 100 രൂപ വരെ കൂടുതലാണ് കേരളത്തില്‍. കടത്ത് കൂലി, കയറ്റിറക്ക് കൂലി, കടലാസ് ചാക്കുകള്‍ക്കുള്ള ചെലവ് തുടങ്ങിയവ വിലയില്‍ പ്രതിഫലിക്കുന്നു എന്നാണ് വാദം. ഒരു ചാക്കിന് 390 മുതല്‍ 430 രൂപവരെയാണ് ഇപ്പോള്‍ സംസ്ഥാനത്തെ നിരക്ക്. സിമന്റ് വിലക്കയറ്റം നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തില്‍ സിമന്റ് ഡീലര്‍മാരുടെ യോഗം വിളിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. മലബാര്‍ സിമന്റ്‌സിനെ ആറ് മാസത്തിനകം ലാഭത്തിലാക്കുമെന്നും മന്ത്രി.

Read Moreസീ വാഷിംഗ് ഒരു മാസത്തേക്ക് നിർത്തി വച്ചു; മന്ത്രി ഇപി ജയരാജന്‍

ഒരു ഭാഗത്ത് വില കുത്തനെ ഉയരുമ്പോള്‍ മറുഭാഗത്ത് ലക്ഷങ്ങളുടെ സിമന്റാണ് മലബാര്‍ സിമന്റ്‌സില്‍ കെട്ടികിടക്കുന്നത്.പൊതു മേഖല നിര്‍മ്മണങ്ങളുടെ 50ശതമാനം ലഭിച്ചാല്‍ തന്നെ മലബാര്‍ സിമന്റ്‌സിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്ടിലെ വിലയ്ക്ക് ഇവിടെയും സിമന്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കെ എം എം എല്ലിലെ താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. 410 ഒഴിവുകളുള്ളതിൽ കമ്പനിയിൽ ഏറ്റവും കൂടുതൽ കാലം ജോലി ചെയ്തവരെയാകും സ്ഥിരപ്പെടുത്തുക. ഒപ്പം കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

ഐ ആർ ഇയുടെ ഖനന മേഖലയിൽ മൈനിംഗ് നിർത്തണമെന്നായിരുന്നു സമരസമിതിയുടെ അവശ്യം. അത് വിദഗ്ധസമിതി പരിശോധിക്കുമെന്നും കളക്ടർ ചെയർമാനും എം എൽ എമാരായ എൻ വിജയൻ പിള്ള, ആർ രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായ സമിതി, ഖനന മേഖലകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

Read More:വിരോധത്തിന്റെ പുറത്ത് ഓരോന്ന് വിളിച്ച് പറയുന്നു’; കോടിയേരിക്കെതിരായ ആരോപണങ്ങള്‍ തള്ളി ഇ പി ജയരാജന്‍

ഖനന മേഖലയിലെ ക്ഷേത്രം സംരക്ഷിക്കാൻ കമ്പനി കടൽ ഭിത്തി പണിയുമെന്നും ആശുപത്രി പുതുക്കി പണിയുമെന്നും മന്ത്രി പറഞ്ഞു. കമ്പനി ഖനന മേഖലയിലെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top