സന്തോഷമില്ല; ഫൈനല്‍ റൗണ്ട് കാണാതെ കേരളം പുറത്ത്

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്ത്. ദക്ഷിണ മേഖല യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ സര്‍വീസസിനോട് ഒരു ഗോളിന് പരാജയപ്പെട്ടാണ് കേരളം പുറത്തായത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഗോള്‍. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്നും ആറ് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി സര്‍വീസസ് ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു.
Read Also: ‘റെക്കോര്‍ഡ് ബുക്കു’ മായി രോഹിത്; ട്വന്റി20 റണ്‍വേട്ടയില്‍ ഒന്നാമത്
യോഗ്യത റൗണ്ടില്‍ മൂന്ന് കളിയിലും ഒരു ഗോള്‍ പോലും നേടാതെയാണ് കേരളത്തിന്റെ മടക്കം.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 63 ാം മിനുട്ടിലായിരുന്നു സര്‍വീസസിന്റെ വിജയഗോള്‍. വികാഥ് ഥാപ്പ യാണ് കേരളത്തിന്റെ വല കുലുക്കിയത്. ആദ്യ ഗോള്‍ വഴങ്ങിയതിനു പിന്നാലെ ഒരാള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും കേരളത്തിന് തിരിച്ചടിയായി.
Read Also: രണ്ടാം ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം; പരമ്പരയില്‍ ഒപ്പത്തിനൊപ്പം
69 ാം മിനുട്ടില്‍ പ്രതിരോധ താരം അലക്‌സ് സാജിയാണ് പുറത്തു പോയത്. ഇതോടെ പത്തു പേരായി ചുരുങ്ങിയ കേരളം തുടര്‍ന്നും ഗോളിനായി ശ്രമം നടത്തിയെങ്കിലും പട്ടാളക്കരുത്തിന് മുന്നില്‍ അതൊന്നും വിലപ്പോയില്ല. മത്സരത്തില്‍ രണ്ടുഗോളിനെങ്കിലും ജയിച്ചിരുന്നെങ്കില്‍ ഗോള്‍ശരാശരിയില്‍ കേരളത്തിന് ഫൈനല്‍ റൗണ്ടിലെത്താമായിരുന്നു.
നേരത്തെ തന്നെ പുറത്താകല്‍ ഭീഷണിയിലായിരുന്ന കേരളത്തിന് തൊട്ടുമുമ്പു നടന്ന തെലങ്കാന-പുതുച്ചേരി മത്സരം സമനിലയിലായതാണ് പുതിയ പ്രതീക്ഷ നല്‍കിയത്. മത്സരത്തില്‍ തെലങ്കാന ജയിച്ചിരുന്നെങ്കില്‍ കേരളവും സര്‍വീസസും പുറത്താകുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here