Advertisement

ഇഗ്നിസിന്റെ ഉത്പാദനം നിർത്തുന്നു; ഒരു ലക്ഷം രൂപ വരെ വിലക്കിഴിവിൽ വിൽപ്പനയെന്ന് റിപ്പോർട്ട്

February 8, 2019
Google News 1 minute Read

മാരുതി സുസുക്കിയുടെ ചെറുകാർ ഇഗ്‌നിസിൻറെ 2018 മോഡലിൻറെ ഉൽപാദനം കമ്പനി അവസാനിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകൾ. പഴയ ഇഗ്‌നിസ് നിർമ്മാണം അവസാനിപ്പിച്ച് പുതിയ മോഡൽ ഉടൻ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് നെക്‌സ ഡീലർഷിപ്പുകൾ സ്ഥിരീകരിച്ചതായി റഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

2018 മോഡൽ ഇഗ്‌നിസിൻറെ സ്‌റ്റോക്കുകൾ വൻ വിലക്കിഴിവിൽ വിറ്റഴിക്കാൻ കമ്പനി തയ്യാറെടുക്കുന്നതായും സൂചനകളുണ്ട്. ഒരുലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആനുകൂല്യങ്ങൾ പഴയ മോഡൽ ഇഗ്‌നിസിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ മഹീന്ദ്ര ചില മോഡലുകളുടെ ഉദ്പാദനം നിർത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. 2020 ഏപ്രില്‍ ഒന്നോടെ രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ മഹീന്ദ്രയുടെ പല മോഡലുകളും നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More : മഹീന്ദ്ര ഈ മോഡൽ വാഹനങ്ങളുടെ ഉദ്പാദനം നിർത്തുന്നു

2019 മുതല്‍ വാഹനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ നീയന്ത്രണത്തിനായി ബിഎസ്-6 എന്‍ജിനും നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് നടപടി. 2019 ഒക്ടോബര്‍ ഒന്ന് മുതല്‍ എബിഎസ്, ഇബിഡി, എയര്‍ബാഗ് തുടങ്ങിയ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനായി കോടതി ഉത്തരവനുസരിച്ച് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-6 എന്‍ജിനുകളിലുള്ള വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ.

മഹീന്ദ്രയുടെ പാസഞ്ചര്‍ വാഹനങ്ങളായ സൈലോ, വെറിറ്റോ വൈബ്, നുവോ സ്‌പോര്‍ട്ട്, വെറിറ്റോ തുടങ്ങിയ വാഹനങ്ങള്‍ വില്‍പ്പനയില്‍ വളരെ പിന്നിലാണ്. വില്‍പ്പന കുറഞ്ഞ മോഡലുകളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ മഹീന്ദ്ര നല്‍കിയേക്കില്ലെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. മാരുതി സുസുക്കിയുടെ ഓംനി, ജിപ്സി, അള്‍ട്ടോ 800 തുടങ്ങിയ മോഡലുകളും സമാനമായ കാരണങ്ങളാല്‍ നിരത്തൊഴിയുകയാണ്. 2020-ഓടെ ഇവയ്ക്കൊപ്പം മഹീന്ദ്രയുടെ ഈ വാഹനങ്ങളും വിപണി വിട്ടേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here