ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; ആവശ്യമെങ്കില്‍ ലീനയുടെ മൊഴി വീണ്ടുമെടുക്കും

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ആവശ്യമായി വരികയാണെങ്കില്‍ നടി ലീന മരിയ പോളിന്റെ മൊഴി വീണ്ടുമെടുക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ജോസി ചെറിയാനാണ് ഇക്കാര്യം 24 നോട് വെളിപ്പെടുത്തിയത്. പതിനൊന്ന് പേരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും പിടികൂടുമെന്ന് ഡി വൈ എസ് പി പറഞ്ഞു.
Read More:ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; അന്വേഷണ സംഘത്തെ വിപുലീകരിച്ചു
ഡിസംബര്‍ 15നാണ് ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. നടിയായ ലീന മറിയ പോളിന്‍റെ ഉടമസ്ഥതയില്‍ ഉള്ള പാര്‍ലറാണ് ഇത്. ഇവര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്. 2013കാനറാ ബാങ്കില്‍ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. തേവര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധോലോക നേതാവ് രവി പൂജാരിയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് ലീന.
ഇതിനിടെ സംഭവം ഒത്ത് തീര്‍പ്പാക്കാന്‍ ലീന പ്രതികള്‍ക്ക് പണം നല്‍കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത് നിഷേധിച്ച് ലീനയും രംഗത്തെത്തി. തനിക്കും അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയിൽ നിന്ന് വധഭീഷണിയുണ്ടെന്നുമാണ് ലീന പറഞ്ഞത്.
Read More:ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്; രവി പൂജാരിയെ പ്രതി ചേര്‍ത്ത് കേസ് കൈമാറി
കൊച്ചി സിറ്റി പൊലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കൊച്ചി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുക. തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ക്കായിരുന്നു നേരത്തെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിന്റെ അന്വേഷണ ചുമതല. വിദേശത്ത് അറസ്റ്റിലായെന്ന് സൂചനയുള്ള മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. വിദേശത്ത് അറസ്റ്റിലായെന്ന് സൂചനയുള്ള രവി പൂജാരിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് നേരത്തെ ഇൻറർപോളിനെ സമീപിച്ചിരുന്നു. ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പ്രതിയാണെന്നും തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചത്.
വെടിവെപ്പിന്‍റെ മുഖ്യ സൂത്രധാരൻ രവി പൂജാരി തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിർത്ത് മടങ്ങുമ്പോൾ രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. 25 കോടി ആവശ്യപ്പെട്ട് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പൂജാരി ഫോണിൽ ബന്ധപ്പെട്ടതായി നടി ലീന മരിയപോളും മൊഴിയും നൽകിയിരുന്നു. റെക്കോർഡ് ചെയ്‌ത ഫോൺ സംഭാഷണം പരിശോധിച്ച് ശബ്ദം പൂജാരിയുടേതെന്ന് ഉറപ്പിച്ചതിനെ തുടര്‍ന്നാണ് കേസില്‍ രവി പൂജാരിയുടെ ബന്ധം പൊലീസ് ഉറപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here