ശാരദാ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിനെ സി ബി ഐ ഇന്ന് ചോദ്യം ചെയ്യും

ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സി ബി ഐ ഇന്ന് ചോദ്യം ചെയ്യും. ഷില്ലോങ്ങിലെ സി ബി ഐ ഐ ഓഫീസില്‍ വച്ചാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ബംഗാളില്‍ വച്ച് രാജീവ് കുമാറിനെ ചോദ്യം ചെയ്യാനും വീട് റെയ്ഡ് ചെയ്യാനും സി ബി ഐ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് തടഞ്ഞിരുന്നു. രാജ്യ വ്യാപകമായി തന്നെ വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുളള പരസ്യമായ ഏറ്റുമുട്ടലിന് കാരണമായിരുന്നു. ഫെഡറല്‍ സംവിധാനത്തെ കേന്ദ്ര സര്‍ക്കാര്‍ വെല്ലുവിളിക്കുന്നെന്ന് ആരോപിച്ച് മമതാ ബാനര്‍ജി ധര്‍ണ നടത്തുന്നത് ഉള്‍പ്പെടെയുളള സംഭവങ്ങളും നടന്നിരുന്നു. ഇതോടെയാണ് സുപ്രീംകോടതി ഇടപെട്ട് സമവായ സ്ഥലമെന്ന രീതിയില്‍ ചോദ്യം ചെയ്യലിനായി ഷില്ലോങ്ങ് തിരഞ്ഞെടുത്തത്.
Read more:ശാരദാ ചിട്ടിതട്ടിപ്പ് കേസ്; നളിനി ചിദംബരത്തിന് സമൻസ്
സി ബി ഐ സംഘത്തെ പൊലീസ് തടഞ്ഞതോടെ കേസ് അന്വേഷിക്കാനായി പുതിയ പത്തംഗ സി ബി ഐ സംഘത്തെ നിയോഗിച്ചു. ഈ സംഘവും ഇന്ന് രാജീവ് കുമാറിനെ ചോദ്യം ചെയ്യും. ഷില്ലോങ്ങിന് പുറമെ മറ്റൊരു സ്ഥലത്ത് വച്ച് കൂടി രാജീവ് കുമാറിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.
ശാരദാ, റോസ്‌വാലി ചിട്ടി തട്ടിപ്പുകളിലെ ഇലക്ട്രോണിക് തെളിവുകളടക്കം നശിപ്പിക്കാന്‍ ശ്രമിച്ചതില്‍ കമ്മീഷണര്‍ രാജീവ് കുമാറിന് പങ്കുണ്ടെന്നാണ് സി ബി ഐ ആരോപിക്കുന്നത്. സുപ്രീംകോടതി കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമ്മീഷണറോട് സി ബി ഐയുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടത്. കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ സമന്‍സ് അയച്ചിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടാണ് നളിനി ചിദംബരത്തിന് സമൻസ് അയച്ചത്. സെപ്തംബർ ആദ്യവാരം കൊൽക്കത്തയിലെ എൻഫോഴ് സ്‌മെൻറ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെ ട്ടിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here