ഡോക്ടര്‍മാരുടെ അശ്രദ്ധമൂലം കത്രിക വയറ്റില്‍ കുടുങ്ങി; മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു

യുവതിയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു. നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലാണ് സംഭവം. ഡോക്ടര്‍മാകുടെ അശ്രദ്ധമൂലം വയറ്റില്‍ കുടുങ്ങിയ കത്രികയാണ് പുറത്തെടുത്തത്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് യുവതി ഇതേ ആശുപത്രിയില്‍ ഒരു ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഇതിനിടെയാണ് കത്രിക വയറ്റില്‍ കുടുങ്ങിയത്. കടുത്ത വയറ്റു വേദനയെത്തുടര്‍ന്ന് യുവതി പിന്നീട് ഡോക്ടര്‍മാരെ സമീപിച്ചു. തുടര്‍ന്ന് എക്‌സറേയെടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
എക്‌സറേയില്‍ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിക്കിടക്കുന്നത് ദൃശ്യമായി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യുകയായിരുന്നു. രോഗികള്‍ക്കാണ് തങ്ങള്‍ വിലകല്‍പ്പിക്കുന്നതെന്നും അതുകൊണ്ടാണ് പിഴവ് മനസിലാക്കി കത്രിക നീക്കം ചെയ്തതെന്നും ഡോക്ഡര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here