പ്രളയം തകര്‍ത്ത കുട്ടനാടിനൊപ്പം 24 വാര്‍ത്താസംഘം

kuttanad

പ്രളയം തകര്‍ത്തെറിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ദുരിതങ്ങളുടെ പ്രളയത്തില്‍ നിന്ന് കുട്ടനാട് മുക്തമായിട്ടില്ല. കുട്ടനാടിന്റെ പ്രശ്നങ്ങളെ ആ മണ്ണില്‍ നിന്ന് കൊണ്ട് തന്നെ ട്വന്റിഫോര്‍ വാര്‍ത്താ സംഘം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കൊണ്ട് വരികയാണ്. 100മണിക്കൂര്‍ നേരം കുട്ടനാടിന്റെ പ്രശ്നങ്ങളെ  സംപ്രേഷണം ചെയ്ത് അധികൃരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ട്വന്റിഫോറിന്റെ ലക്ഷ്യം.
വെള്ളം കയറി നശിച്ച നെല്‍പ്പാടങ്ങളുടേയും സഹായത്തിനായി ഓഫീസുകള്‍ തോറും കയറിയിറങ്ങിയ കര്‍ഷകരുടേയും, കുടിവെള്ളം കിട്ടാത്ത വലയുന്ന സാധാരണക്കാരുടേയും അടക്കം കുട്ടനാട് നേരിടുന്ന നീറുന്ന പ്രശ്നങ്ങളുമായാണ് നാളെ മുതല്‍ ട്വന്റിഫോര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More