തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു. കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എംഎല്‍എ സത്യജിത് ബിശ്വാസ് ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹഷ്‌കലി പൊലീസ് ഓഫീസര്‍ ഇന്‍ ചാര്‍ജിന് സസ്‌പെന്‍ഷന്‍.
ബംഗാളിലെ ഫുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സത്യജിത്തിന് വെടിയേറ്റത്. വേദിയില്‍ നിന്നും ഇറങ്ങുന്നതിനിടെ അദ്ദേഹത്തിന് നേരെ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു. ബിശ്വാസിന് നിരവധി തവണ അക്രമികള്‍ വെടിയുതിര്‍ത്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. മുന്‍കൂട്ടി ആലോചിച്ച് തീരുമാനിച്ചുള്ള കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു.
ബിശ്വാസിന് വെടിയേല്‍ക്കുമ്പോള്‍ സംസ്ഥാന മന്ത്രി രത്‌ന ഘോഷും തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്തയും ഒപ്പമുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here