Advertisement

ആന്ധ്രയ്ക്ക് പ്രത്യേക പദവി; ചന്ദ്രബാബു നായിഡുവിന്റെ ഉപവാസം തുടരുന്നു

February 11, 2019
Google News 0 minutes Read

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ നടത്തുന്ന ഉപവാസ സമരം തുടരുന്നു. കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയുമായി വേദിയിലെത്തി. നീതി തേടിയുള്ള ധര്‍മ്മ പോരാട്ടമാണിതെന്ന് ചന്ദ്രബാബു നായിഡു പ്രതികരിച്ചു.

രാവിലെ 9 മണിക്ക് ഡല്‍ഹിയിലെ ആന്ധ്ര ഭവനില്‍ ആരംഭിച്ച സമരം പത്തു മണിക്ക് അവസാനിക്കും.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സര്‍ക്കാറിനേയും ബിജെപിയെയും സമ്മര്‍ദ്ധത്തിലാക്കുകയാണ് ഉപവാസ സമരത്തിലൂടെ ലക്ഷ്യമിടുന്നത്.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും ചന്ദ്രബാബു നായിഡു മറുപടി നല്‍കി.

ആന്ധ്രയിലെ ജനങ്ങളുടെ  അഭിമാനത്തെയാണ്‌ പ്രധാനമന്ത്രി ചോദ്യം  ചെയ്തത്. ഇത്തരം ആരോപണങ്ങള്‍ ജനങ്ങള്‍ ക്ഷമിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപവാസത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വേദിയിലെത്തിയിരുന്നു.

പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയെന്ന പോലെയാണ് മറ്റ് പാര്‍ട്ടികളോട് നരേന്ദ്ര മോദി പെരുമാറുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാള്‍ ആരോപിച്ചു.മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്, നാഷണല്‍ കോണ്‍ഫറസ് നേതാവ് ഫറൂഖ് അബ്ദുള്ള, തൃണമൂല്‍ നേതാവ് ഡറിക് ഒബ്രെയ്ന്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളും ഉപവാസ വേദിയിലെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here