റഫാല്‍; കേന്ദ്രത്തിനെതിരെ കൂടുതല്‍ രേഖകള്‍ പുറത്ത്

റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. അഴിമതി നിരോധന നിയമപ്രകാരം ഉള്‍പ്പെടുത്തേണ്ട വ്യവസ്ഥകള്‍ കരാറില്‍ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതിന്‍റെ തെളിവുകളാണ് ദ ഹിന്ദു ദിനപ്പത്രം പുറത്ത് വിട്ടത്. പ്രതിരോധ മന്ത്രാലയത്തിന്‍റെ നെഗോസിയേഷന്‍ സംഘത്തിലെ മൂന്ന് ഉദ്യോസ്ഥരുടെ വിയോജിപ്പ് മറികടന്നാണ് വ്യവസ്ഥകള്‍ ഒഴിവാക്കിയത്. പ്രധാനമന്ത്രി കള്ളനാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
സോവറിന്‍ ഗ്യാരണ്ടിയും ബാങ്ക് ഗ്യാരണ്ടിയും ഉള്‍പ്പെടെയുള്ള സുപ്രധാന വ്യവസ്ഥകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തി ഒഴിവാക്കിയതിന്‍റെയും ഇതില്‍ മുന്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍ വിയോജിപ്പ് അറിയിച്ചതിന്‍റെയും വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകള്‍ ദ ഹിന്ദു ദിനപ്പത്രം പുറത്ത് വിട്ടത്. ഫ്രാന്‍സുമായി ഇന്‍റര്‍ ഗവണ്‍മെന്‍റെല്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം എട്ട് വ്യവസ്ഥകള്‍ വിതരണക്കരാറില്‍ നിന്നും ഒഴിവാക്കിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ മൂന്ന് വ്യവസ്ഥകള്‍ അഴിമതി നിരോധന നിയമപ്രകാരം നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. കരാര്‍ നേടുന്നതിന് ബാഹ്യ ഇടപെടലുകള്‍ ഉണ്ടായെന്നോ, ഇടനിലക്കാര്‍ക്ക് കമ്മീഷന്‍ നല്‍കിയെന്നോ തെളിഞ്ഞാല്‍ കമ്പനിക്ക് പിഴ ചുമത്താന്‍ അനുമതി നല്‍കുന്നതാണ് ഇതില്‍ ഒരു വ്യവസ്ഥ. കരാര്‍ നേടുന്നതിന് കോഴ നല്‍കിയെന്ന ആരോപണം ഉയര്‍ന്നാല്‍ കമ്പനിയുടെ അക്കൌണ്ടുകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കുന്നതാണ് രണ്ടാമത്തെ വ്യവസ്ഥ. പണം എസ്ക്രോ അക്കൌണ്ട് വഴിയായിരിക്കണം നല്‍കേണ്ടതെന്ന വ്യവസ്ഥയും ഒഴിവാക്കിയവയില്‍ ഉണ്ട്.
Read More: റഫാല്‍ ഇടപാട്; സിഎജി റിപ്പോര്‍ട്ട് രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചു
2016 ആഗസ്ത് 24നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സുരക്ഷ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മറ്റി വ്യവസ്ഥകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. സെപ്തംബറില്‍ പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൌണ്‍സില്‍ ഭേദഗതികള്‍ അംഗീകരിച്ചു. അതേസമയം 2016 ജനുവരിയില്‍ വ്യവസ്ഥകള്‍ ഒഴിവാക്കുന്നതില്‍ വിയോജിപ്പ് അറിയിച്ച് നെഗോസിയോഷന്‍ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ കുറിപ്പ് നല്‍കിയിരുന്നു. പ്രധാനമന്ത്രി കള്ളനാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here