സൗദി അറേബ്യയില്‍ മാസം ശരാശരി 60,000 വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്

സൗദി അറേബ്യയില്‍ മാസം ശരാശരി 60,000 വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനി ൈ15 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-18 വര്‍ഷത്തെ കണക്കുകര്‍ അടിസ്ഥാനമാക്കിയാണ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2017ല്‍ സ്വകാര്യ മേഖലയില്‍ 84.24 ലക്ഷം വിദേശികളാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ 2018 അവസാനം രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 68.95 ലക്ഷമായി കുറഞ്ഞു. ഈ കാലയളവില്‍ 15.28 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്രയും വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെങ്കിലും ഇതിന് ആനുപാതികമായി സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി, സ്വദേശിവല്‍ക്കരണം എന്നിവയാണ് തൊഴില്‍ വിപണിയില്‍ വിദേശികളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here