Advertisement

മമ്മൂട്ടി ഇന്ന് ആറ്റുകാലില്‍

February 12, 2019
Google News 1 minute Read

ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറും. ഉത്സവ കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിക്കും. അതിനായി മമ്മൂട്ടി ഇന്ന് വൈകുന്നേരം 6.30ന് താരം ക്ഷേത്രത്തിലെത്തും.അംബ, അംബിക, അംബാലിക എന്നീ മൂന്ന് വേദികളിലാണ് കലാപരിപാടികള്‍ നടക്കുക. പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ എം. ആര്‍ രാജഗോപാലിന് ആറ്റുകാല്‍ അംബാപുരസ്‌കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും.

”സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ ഉത്സവപരിപാടികളുടെ ഉദ്ഘാടകനാകാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. മതസൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാല.”മമ്മൂട്ടി പറഞ്ഞു.

പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉച്ചക്ക് ശേഷം യോഗം ചേരും. ഈ മാസം ഇരുപതിനാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ പൊങ്കാലക്ക് ഇനി ഒമ്പത് ദിവസം മാത്രം. രാത്രി പത്തരക്ക് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി എന്‍ വിഷ്ണു നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. പൊങ്കാലക്കുള്ള ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. ആറ്റുകാലും പരിസര പ്രദേശങ്ങളിലും വൈദ്യുത ദീപാലങ്കാരങ്ങള്‍ നിറഞ്ഞു. ഉത്സവ ദിവസങ്ങളിലെ ശുചീകരണത്തിനായി മൂവായിരത്തോളം കോര്‍പ്പറേഷന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാകും ഇത്തവണ പൊങ്കാല.

Read Moreആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തെ വിമര്‍ശിച്ച് ആര്‍. ശ്രീലേഖ ഐ.പി.എസ്

ഉത്സവ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം മൂന്നരക്ക് ട്രസ്റ്റ് ഭാരവാഹികളുമായി ചര്‍ച്ച നടത്തും. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ വൈകീട്ട് ആറരക്ക് നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ആറ്റുകാല്‍ അംബാ പുരസ്‌കാര പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എം ആര്‍ രാജഗോപാലിന് സമ്മാനിക്കും. ഇത്തവണ 45 ലക്ഷം ഭക്തരെ പ്രതീക്ഷക്കുന്നതായ ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here