തലയില്‍ പന്തടിച്ച് ക്രിസ്റ്റ്യാനോ; നന്ദി പറഞ്ഞ് സഹതാരം, വീഡിയോ

സാസുളോയ്‌ക്കെതിരായ ഇറ്റാലിയന്‍ ലീഗ് മത്സരത്തിനിടെ സഹതാരത്തിന്റെ തലയില്‍ പന്തടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരത്തിന്റെ അറുപതാം മിനുറ്റിലായിരുന്നു അബദ്ധവശാല്‍ റൊണാള്‍ഡോയുടെ അടി സഹതാരം സാമി ഖെദീരയുടെ തലയില്‍ കൊണ്ടത്.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ യുവന്റസ് 1-0 ന് മുന്നിട്ട് നില്‍ക്കുമ്പോളായിരുന്നു സംഭവം. പെനാല്‍റ്റി ബോക്‌സിന് വെളിയില്‍ നിന്ന് സഹതാരം നല്‍കിയ മനോഹരമായ പാസ് പിടിച്ചെടുത്ത് കളിക്കാന്‍ തുടങ്ങുന്നതിനിടെ റൊണോയുടെ കൈയ്യില്‍ പന്ത് മുട്ടി. റഫറി ഹാന്‍ഡ് ബോളും വിളിച്ചു. ഇതില്‍ അസ്വസ്ഥനായ താരം തന്റെ സര്‍വ്വ ശക്തിയുമെടുത്ത് പന്തിലടിക്കുകയായിരുന്നു.
Read More:ഗ്ലോബ് സോക്കർ’ ഫുട്ബോൾ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്
THE highlight of today’s game was certainly Ronaldo taking Khedira down and then laughing at it ? Forza Cristiano! pic.twitter.com/RVrWqVkpER
— Marcin (@Ironek1897) 10 February 2019
എന്നാല്‍ തൊട്ടപ്പുറത്ത് നിന്നിരുന്ന സഹതാരം സാമി ഖെദീരയുടെ തലയിലാണ് പന്ത് കൊണ്ടത്. റൊണാള്‍ഡോയുടെ അടി കൊണ്ട ഖെദീര ഉടന്‍ തന്നെ നിലത്ത് വീണു. ഈ സംഭവത്തിന് അഞ്ച് മിനുറ്റുകള്‍ക്ക് ശേഷം ഖെദീരയെ പരിശീലകന്‍ മൈതാനത്ത് നിന്ന് വലിച്ചു. പിന്നീട് മത്സരത്തിലെ ടീമിന്റെ വിജയത്തിന് ആശംസയറിച്ച് ട്വിറ്ററിലൂടെ രംഗത്ത് വന്ന ഖെദീര, ഇന്നത്തെ തലവേദനയ്ക്ക് റൊണാള്‍ഡോയോട് നന്ദിയുണ്ടെന്നും അറിയിച്ചു.
Back to winning ways with a great team performance in Sassuolo ??⚽️ Thanks for the headache tonight @Cristiano … ??? #finoallafine #forzajuve #sk6 @juventusfc pic.twitter.com/O2WxuPH9yz
— Sami Khedira (@SamiKhedira) 10 February 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here