ഡല്‍ഹി ഹോട്ടല്‍ തീപിടുത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഡല്‍ഹി ഹോട്ടലില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച് എയര്‍ഇന്ത്യയുമായി ചര്‍ച്ച നടത്തിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ട്വന്റി ഫോറിനോട് പറഞ്ഞു. മരിച്ചവരില്‍ മൂന്ന് മലയാളികളാണുള്ളത്. ചോറ്റാനിക്കര സ്വദേശിനി നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവര്‍ ഉള്‍പ്പെടെ ആകെ മരിച്ചത് 17 പേരാണ്.
ഗാസിയാബാദില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നളിനിയമ്മയും മക്കളും അടങ്ങുന്ന 13 അംഗ സംഘം. വിവാഹം കഴിഞ്ഞ് ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം. 66 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പിത് പാലസില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തീപിടുത്തം കണ്ട് ഭയപ്പെട്ട് താഴേക്ക് ചാടിയതാണ് രണ്ട് പേര്‍ മരിക്കാന്‍ ഇടയാക്കിയത്. ഹോട്ടലിന്റെ നാലാം നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. പിന്നീട് രണ്ടാം നിലയിലേക്കും തീ പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here