Advertisement

ബിജെപിയുടെ മാധ്യമ ബഹിഷ്‌കരണം അവസാനിപ്പിക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള

February 12, 2019
Google News 1 minute Read
ps sreedharan pillai

ബിജെപിയുടെ മാധ്യമ ബഹിഷ്‌കരണം അവസാനിപ്പിക്കുന്നുവെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. ചര്‍ച്ചകളില്‍ പങ്കെടുക്കാമെന്നും മാധ്യമങ്ങളുമായി സഹകരിക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. വൈകാരികമായ കാഴ്ചപ്പാടിലാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് പോകേണ്ടെന്ന് തീരുമാനിച്ചത്. ഇനി അത്തരം തടസമില്ല. ഇന്നു മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ‘എന്റെ കുടുംബം ബിജെപി കുടുംബം’ മഹാസമ്പര്‍ക്ക യജ്ഞം സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവ് സ്വപ്നം കാണുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.സിപിഎമ്മിനൊപ്പം കൂടാന്‍ തയ്യാറാണെന്ന് പറയാന്‍ മാത്രം അധഃപതിച്ച അവസ്ഥയിലാണ് കോണ്‍ഗ്രസ്. പ്രളയത്തില്‍ പറവൂര്‍ ഒഴികെ ഒരിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു സഹായവും ചെയ്തിട്ടില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ പത്രസമ്മേളനം നടത്തിയതിന്റെ അവാര്‍ഡ് പ്രതിപക്ഷ നേതാവിന് നല്‍കാവുന്നതാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Read Also: ജയരാജനെതിരായ സിബിഐ കുറ്റപത്രം; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് വി എസ് അച്യുതാനന്ദൻ

ബിജെപിയില്‍ വിഭാഗീയതയുണ്ടെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ബി.ജെ.പി.യെ തകര്‍ക്കാനാണ്. ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായി ചിന്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here