പിഎസ് സി; ലിസ്റ്റിന് പുറത്തു നിന്നും ഡ്രൈവര്‍മാരുടെ നിയമനം നടത്തുന്നതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍

പിഎസ് സി ലിസ്റ്റിന് പുറത്തു നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഡ്രൈവര്‍മാരുടെ നിയമനം നടത്തുന്നതിനെതിരെ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ തൃശ്ശൂര്‍ ജി എസ്ടി ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കരാര്‍ വ്യവസ്ഥയില്‍ ജിഎസ്ടി ഓഫീസില്‍ ഡ്രൈവര്‍ നിയമനം നടക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
Read More:സ്ഥാനാര്‍ത്ഥി സാധ്യത തള്ളാതെ മുന്‍ പിഎസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍
തൃശ്ശൂര്‍ ജില്ലയില്‍ മാത്രം 450ലധികം ആളുകളാണ് ഡ്രൈവര്‍ തസ്തികയിലേക്കുള്ള ജോലി ഒഴിവില്‍ പ്രവേശനം കാത്ത് നില്‍ക്കുന്നത്. ഒരു വർഷ കാലാവധി കഴിഞ്ഞ പിഎസ് സി ലിസ്റ്റില്‍ നിന്ന് ഒഴിവു വന്ന തസ്തികകളിലേക്ക് നിയമനം നടത്തണമെന്നിരിക്കെയാണ് ജില്ലയില്‍ പല സര്‍ക്കാര്‍ ഓഫീസുകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരുടെ നിയമനം നടക്കുന്നത് ഇന്ന് ജിഎസ്ടി ഓഫീസിലേക്ക് നടന്ന കരാര്‍ നിയമനത്തെ തുടര്‍ന്നായിരുന്നു റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രതിഷേധം.
പിഎസ് സി ലിസ്റ്റിലുള്ള ഉദ്യാഗാര്‍ഥികളെ വിന്യസിക്കുന്നതിനാവശ്യമായ തസ്തികകള്‍ നിര്‍മ്മിക്കുന്നതിന് പകരം കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ് സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം നടക്കുന്നതെന്നും ഒരു വാഹനം സര്‍ക്കാര്‍ വാങ്ങുമ്പോള്‍ ഒരു ഡ്രൈവര് തസ്തിക വേണമെന്നുള്ള ചട്ടങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ആരോപിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here